ആലപ്പുഴ: ആലപ്പുഴയില്‍ ആൾമാറാട്ടം നടത്തി താമസിച്ച ഒരാളെ പൊലീസ് പിടികൂടി. വയനാട് വെള്ളമുണ്ട സ്വദേശി ഫൈസലിനെ ആണ് രഹസ്യാന്വേഷണ വിഭാഗവും പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. 

ആലപ്പുഴ ഭരണിക്കാവിൽ നിന്നാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ക്ഷേത്രത്തിലെ പൂജാരി എന്ന വ്യാജേന ഇയാൾ ഭരണിക്കാവിലെ സുഹൃത്തിന്‍റെ വീട്ടിൽ താമസിക്കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.