മലപ്പുറം: കോട്ടക്കലിലെ സർക്കാർ കൊവിഡ് കെയർ സെൻ്ററിലേക്ക് മദ്യമെത്തിച്ച സംഭവത്തിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. താനൂർ സ്വദേശിയായ പ്രസാദിനെതിരെയാണ് കൊവിഡ് കെയർ സെൻ്റർ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തത്. 

പ്രസാദിൻ്റെ സുഹൃത്തായ വ്യക്തി കുവൈത്തിൽ നിന്നും നാട്ടിലെത്തിയിരുന്നു. ഇയാളിപ്പോൾ കോട്ടക്കലിലെ കൊവിഡ് കെയർ സെൻ്ററിലാണുള്ളത്. ഇയാൾക്കാണ് പ്രസാദ് മദ്യം എത്തിച്ചു കൊടുത്തതെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തോടൊപ്പം രഹസ്യമായി മദ്യവും കൂടി കടത്തി വിടാനായിരുന്നു ശ്രമം.