കോട്ടയം: മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച ശേഷം തൊഴിലാളി ആത്മഹത്യ ചെയ്തു. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് സംഭവം. കടുത്തുരുത്തി സ്വദേശി രാജു ദേവസ്യയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം കടുത്ത നിരാശയിലായിരുന്നു ഇയാളെന്നാണ് വിവരം.