ആലപ്പുഴ: ആലപ്പുഴ നെടുമുടി മണിമലമുട്ട് പാലത്തിനു സമീപം ചൂണ്ടയിടുന്നതിനിടെ  പമ്പയാറ്റിൽ കാണാതായവരുടെ മൃതദേഹങ്ങൾ കിട്ടി. വഴിച്ചേരി സ്വദേശി വിമൽ രാജ് (40) , ഇയാളുടെ സഹോദരൻ്റെ മകൻ ബെനഡിക്റ്റ് (14), എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. നെടുമുടിയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ഇരുവരും.സ്ക്യൂബ ടീം നടത്തിയ തിരച്ചിലിനെ തുടർന്ന് രണ്ടരയോടെയാണ് മൃതദേഹങ്ങൾ കിട്ടിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.