കൊല്ലം: ചാത്തന്നൂരിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചാത്തന്നൂർ സ്വദേശി അമ്പു എന്നു വിളിക്കുന്ന ആകാശ്(20) ആണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം മറ്റൊരു ബൈക്കിൽ ഇടിച്ചതിന് ശേഷം വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു.

ആകാശ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ആകാശിനൊപ്പം മത്സരയോട്ടം നടത്തിയ യുവാവിനെ ​ഗുരുതര പരിക്കുകളോടെ കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ബൈക്കിൽ തന്നെയാണ് ആകാശിന്റെ ബൈക്ക് ഇടിച്ചത്.