കണ്ണൂര്‍: കണ്ണൂർ വലിയന്നൂരിൽ ശക്തമായ മഴയിൽ വീടിന്‍റെ മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് വീട്ടുടമ മരിച്ചു. മഠത്തിൽ ഹംസയാണ് വീടിന്‍റെ മതിലിടിഞ്ഞ് ദേഹത്ത് വീണ് മരിച്ചത്. 62 വയസായിരുന്നു.

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഹംസയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിൻറെ മകൻ അപകടത്തില്‍‌ പരിക്കേറ്റ് ചികിത്സയിലാണ്. വൈകീട്ട് ആറ് മണിയോടെയാണ് മതിലിടിഞ്ഞ് വീണത്.