വയനാട്: വയനാട്ടിൽ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന ആൾ മരിച്ചു. കല്ലൂർ വാകേരി കുറുമ കോളനിയിലെ രവി (40) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് മരണം. എലിപ്പനി ലക്ഷണങ്ങളെ തുടർന്ന്  ബത്തേരിയിലെ  സ്വകാര്യ ആശുപത്രിയിലാണ് രവി ചികിത്സ തേടിയത്. തുടര്‍ന്ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന്  മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.