കോഴിക്കോട്: അരിക്കുളത്ത് വാഹനാപകടത്തിൽ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. അരിക്കുളം സ്വദേശി മൊയ്തീനാണ് മരിച്ചത്. നേരത്തെ ആന്റിജൻ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവായതിനാൽ ഇദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ നിരവധി പേർ പങ്കെടുത്തിരുന്നു. എന്നാൽ  സംസ്കാരത്തിന് ശേഷം വന്ന ആർടിപിസിആർ പരിശോധന ഫലത്തിൽ ഇദ്ദേഹം പോസിറ്റീവാണെന്ന് വ്യക്തമായി. ചടങ്ങിൽ പങ്കെടുത്ത 300 ഓളം ആളുകളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. അഞ്ച് ദിവസത്തിന് ശേഷം ഇവർക്ക് കൊവിഡ് പരിശോധന നടത്തും