പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്. 

കണ്ണൂ‍ർ: തളിപറമ്പിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛന്‍റെ സുഹൃത്ത് പിടിയിൽ. കൂവേരി സ്വദേശി 32 കാരൻ ആണ് തളിപറമ്പ് പൊലീസിന്‍റെ പിടിയിലായത്. മൂന്ന് തവണ പല സ്ഥലങ്ങളിൽ വച്ച് ഭീഷണിപ്പടുത്തിയാണ് പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. അധ്യാപകരോടാണ് കുട്ടി ആദ്യം പീഡനവിവരം പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പെണ്‍കുട്ടിയുടെ അച്ഛനും പ്രതിയും തമ്മിൽ സുഹൃത്തുക്കളാണ്. ഇത് മുതലെടുത്ത് ഫോണിലൂടെ ബന്ധം സ്ഥാപിച്ചാണ് പീഡനം. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മൊഴി നൽകി. പ്രതിക്കെതിരെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തു.