Asianet News MalayalamAsianet News Malayalam

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; ഒരുക്കം പൂര്‍ത്തിയായി, ശബരിമല നട നാളെ തുറക്കും, വിശദ വിവരങ്ങള്‍ അറിയാം

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു

Mandala-Makaravilak Pilgrimage; Preparations are complete, Sabarimala will be opened tomorrow
Author
First Published Nov 15, 2023, 6:38 AM IST

പത്തനംതിട്ട: മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ഇന്ന് പമ്പയിലെത്തും. പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും ചടങ്ങുകൾ. 17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നടതുറക്കുന്നത്. വെർച്ച്വൽ ബുക്കിങ് മുഖേന മാത്രമാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്.

കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും. പതിനെട്ടാംപടിക്ക് മേൽ പുതിയതായി സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്‍റെ നിർമ്മാണം ഈ സീസണിലും പൂർത്തിയായില്ല. നിലയ്ക്കൽ കുടിവെള്ളം പദ്ധതിയും എങ്ങും എത്താത്തിനാൽ ഇക്കുറിയും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കേണ്ടിവരും. ഡിസംബർ 27 നാണ് ശബരിമലയിൽ മണ്ഡലപൂജ. ഇതിനിടെ, ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമാണ് കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ് ഡെസ്‌കും തുടങ്ങിയത്. 

കണ്‍ട്രോള്‍ റൂം ഫോൺ നമ്പറുകൾ

കളക്ടറേറ്റ് ഇടുക്കി:04862 232242

ചാര്‍ജ് ഓഫീസര്‍: അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, - 9446303036.

ടീം അംഗങ്ങള്‍: ഗോപകുമാര്‍ വി ആര്‍, ജൂനിയര്‍ സൂപ്രണ്ട് - 7907366681, അജി. ബി, സീനിയര്‍ ക്ലര്‍ക്ക് - 9496064718, വിനോജ് വി.എസ്, സീനിയര്‍ ക്ലര്‍ക്ക് -9447324633 എന്നിവരാണ്

Follow Us:
Download App:
  • android
  • ios