കോട്ടയം: പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തി പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ. തന്നെയാണ് പലതവണ യുഡിഎഫ് പിന്നിൽ നിന്ന് കുത്തിയതെന്ന് മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാലായിലെ ഉപതെരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. വോട്ട് മറിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞതോടെ പാലായിൽ ഇടതുമുന്നണിക്ക് വിജയം ഉറപ്പായെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. ഞാറാഴ്ച പള്ളിയിലെത്തി സുഹൃത്തുക്കളെയും ബന്ധുക്കളേയും നേരിൽ കണ്ടുകൊണ്ടാണ് പാലായിലെ സ്ഥാനാർത്ഥികൾ നിശബ്ദ പ്രചാരണം ആരംഭിച്ചത്.