Asianet News MalayalamAsianet News Malayalam

ബിജെപിയിൽ ചേരുമെന്ന വാര്‍ത്തകൾ തള്ളി മാണി സി കാപ്പൻ എംഎൽഎ

താൻ ബിജെപിയിൽ ചേരുകയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വന്ന വാര്‍ത്ത ചിലര്‍ ആഘോഷിക്കുകയാണെന്നും മാണി സി കാപ്പൻ

Mani C Kappan Rejected newses about him joining in BJP
Author
Kottayam, First Published Jul 29, 2022, 5:46 PM IST

കോട്ടയം: ബിജെപിയിൽ ചേരുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാര്‍ത്തകൾ തള്ളി പാലാ എംഎൽഎയും യുഡിഎഫ് നേതാവുമായ മാണി സി കാപ്പൻ. താൻ ബിജെപിയിലേക്ക് പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഒരു കാരണവശാലും ബിജെപിയിലേക്ക് പോകുന്നില്ലെന്നും  അദ്ദേഹം കോട്ടയത്ത് വച്ച് മാധ്യമങ്ങളോട് പറഞ്ഞു. താൻ ബിജെപിയിൽ ചേരുകയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വന്ന വാര്‍ത്ത ചിലര്‍ ആഘോഷിക്കുകയാണെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡൻ്റ് കെ  സുധാകരനെതിരെ താൻ സംസാരിച്ചിട്ടില്ല. ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് തനിക്ക് കെ സുധാകരനുമായിട്ടുള്ളതെന്നും മാണി സി കാപ്പൻ പറഞ്ഞു. 

ഏതെങ്കിലും ഒരു കക്ഷി യുഡിഎഫിൽ വരുന്നതിനെ കുറിച്ചല്ല ചിന്തൻ ശിബിർ ചർച്ച; രമേശ് ചെന്നിത്തല 'ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം' : കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം

തിരുവനന്തപുരം:മുന്നണി വിപുലീകരണത്തിന് ആഹ്വാനം ചെയ്യുന്ന നിര്‍ണ്ണാക നിര്‍ദ്ദേശങ്ങളുമായി കോഴിക്കോട്ട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിവിറിലെ രാഷ്ട്രീയ പ്രമേയം.ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം.. ബിജെപിക്ക് യഥാർത്ഥ ബദൽ കോൺഗ്രസാണ്. അതിൽ ഊന്നി പ്രചാരണം വേണം . ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണം.ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാൻ ഉള്ള ബിജെപി ശ്രമത്തിന് തടയിടണംണമെന്നും രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു.

യുഡിഎഫ് വിപുലീകരിക്കണമെന്ന വി കെ ശ്രീകണ്ഠൻ എംപിയുടെ രാഷ്ട്രീയപ്രമേയത്തിനൊപ്പം,ചിന്തൻ ശിബിരത്തില്‍ നേതാക്കള്‍ വിവിധ പ്രമേയങ്ങളും  അവതരിപ്പിച്ചു .പാർട്ടി സ്കൂൾ , നിയോജകമണ്ഡലം തലത്തിൽ രാഷ്ട്രീയകാര്യ സമിതി മാതൃകയിൽ കമ്മിറ്റികൾ , ഒരു മാസത്തിനുള്ളിൽ പുനസംഘടന എന്നിവ എം കെ രാഘവൻ എംപി അവതരിപ്പിച്ച സംഘടന പ്രമേയത്തിൽ പറയുന്നു. പിന്നോക്ക വിഭാഗങ്ങൾക്കിടയിലും മത്സ്യ തൊഴിലാളി മേഖലയിലുമടക്കം പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കണമെന്ന് ഔട്ട് റീച്ച് കമ്മിറ്റി പ്രമേയം ആഹ്വാനം ചെയ്തു.

 

 

 

Follow Us:
Download App:
  • android
  • ios