Asianet News MalayalamAsianet News Malayalam

മൻസൂറിൻ്റെ കൊലപാതകം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

വിലാപയാത്രയ്ക്കിടെ തകർത്ത സിപിഎം ഓഫീസുകൾ സന്ദർശിച്ച ഇടതു നേതാക്കൾ അക്രമങ്ങൾക്ക് കാരണം മുസ്ലീം ലീഗ് ആണെന്ന വാദം ആവർത്തിച്ചു. 

mansoor murder case left to crime branch
Author
kannur, First Published Apr 8, 2021, 1:44 PM IST

കണ്ണൂര്‍: മുസ്ലീം ലീഗ് പ്രവര്‍ത്തകൻ മന്‍സൂറിൻ്റെ കൊലപാതകം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷണസംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെന്ന് കണ്ണൂര്‍ കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനയോഗത്തിന് ശേഷം കണ്ണൂര്‍ കളക്ടര്‍ ടി.വി.സുഭാഷിനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് ആര്‍.ഇളങ്കോ ഇക്കാര്യം പറഞ്ഞത്. 

അതേസമയം രാഷ്ട്രീയ കൊലപാതകത്തോടെ സംഘർഷഭരിതമായ കണ്ണൂരിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി യുഡിഎഫ് സമാധാനയോഗം ബഹിഷ്കരിച്ചു. കൊലയാളികളുടെ നേതാക്കളുമായി ചർച്ചയ്ക്കില്ലെന്ന നിലപാടുമായാണ് യുഡിഎഫ് നേതാക്കൾ സമാധാന യോഗം ബഹിഷ്കരിച്ചത്. കൊലപാതകം നടന്നു 48 മണിക്കൂറായിട്ടും ഒറ്റ പ്രതിയെപ്പോലും പൊലീസിന് പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു യുഡിഎഫിൻ്റെ ബഹിഷ്കരണം.

അതേ സമയം വിലാപയാത്രയ്ക്കിടെ തകർത്ത സിപിഎം ഓഫീസുകൾ സന്ദർശിച്ച ഇടതു നേതാക്കൾ അക്രമങ്ങൾക്ക് കാരണം മുസ്ലീം ലീഗ് ആണെന്ന വാദം ആവർത്തിച്ചു. അതിനിടെ സംസ്ഥാനമെങ്ങും ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം അഴിച്ചുവിടുന്നതായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios