സ്ത്രീകൾ ഉൾപ്പെടെ നാലംഗ ആയുധധാരികളാണ് എത്തിയത്. രാത്രി 8 മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. പലചരക്ക് കടയിൽ നിന്ന് ഇവര്‍ സാധനങ്ങളും വാങ്ങിച്ചു.

കല്‍പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെ 2 സ്ത്രീകൾ ഉൾപ്പെടെ നാലംഗ ആയുധധാരികളാണ് എത്തിയത്. രാത്രി 8 മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. പലചരക്ക് കടയിൽ നിന്ന് ഇവര്‍ സാധനങ്ങളും വാങ്ങിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഴ്ചകള്‍ക്ക് മുമ്പ് ലക്കിടിയില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ ചിത്രമടങ്ങിയ ലഘുലേഖകളാണ് ഇവര്‍ വിതരണം ചെയ്തത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടയില്‍ മാവോയിസ്റ്റുകള്‍ വീണ്ടുമെത്തിയതിനെ അതീവ ഗൗരവത്തോടെയാണെന്ന് പൊലീസ് വിശദമാക്കി.