കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസില്‍ ഷിബിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. മാസപ്പടി കേസുമായി അന്വേഷണ പരിധിയിലുള്ള നിപുണ ഇൻ്റർനാഷണൽ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറാണ് ഷിബി. സിഎംആര്‍എലിനും എക്സാലോജികിനും ഇടയില്‍ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി പ്രധാനമായും തേടുക.
കൊച്ചി: മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്ത ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസില്‍ ഷിബിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്. മാസപ്പടി കേസുമായി അന്വേഷണ പരിധിയിലുള്ള നിപുണ ഇൻ്റർനാഷണൽ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറാണ് ഷിബി. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് നിപുണയുടെയും നേതൃത്വം നൽകുന്നത്. അതേസമയം, കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്ത ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.
സിഎംആര്‍എലിനും എക്സാലോജികിനും ഇടയില്‍ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് കര്‍ത്തയോടും കുടുംബാംഗങ്ങളോടും ഇഡി പ്രധാനമായും തേടുക. കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകളും എക്സാലോജിക് കമ്പനി മേധാവിയുമായ വീണ ടി ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകും. വൈദ്യ പരിശോധന വിവരങ്ങളടക്കം വെച്ച് വീണ നൽകിയ ഇമെയിലിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് 5 ദിവസം കൂടി സാവകാശം നൽകി ബുധനാഴ്ച വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ വഴി ഹാജരാക്കാമെന്ന വീണയുടെ നിർദേശം തള്ളിയാണ് ഇഡി വീണ്ടും സമൻസ് നൽകിയത്. കരിമണൽ കമ്പനിയിൽ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് പിണറായി വിജയന്‍റെ മകൾ വീണ തൈക്കണ്ടിക്ക് ഇഡി നല്‍കിയ നിർദ്ദേശം.
