വാറ്റുപുഴയിലും കൊല്ലം പുനലൂരിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽ നാടന്‍റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചുവെന്നാണ് പരാതി.നലൂരിൽ ലീഗ് സ്ഥാനാര്‍ത്ഥിയുടെ ചുവരെഴുത്തിൽ കരി ഓയിൽ ഒഴിച്ച സംഭവം ഉണ്ടായി
കൊല്ലം/എറണാകുളം: മൂവാറ്റുപുഴയിലും കൊല്ലം പുനലൂരിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽ നാടന്‍റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചുവെന്നാണ് പരാതി. മൂവാറ്റുപുഴ പാലക്കുഴ മൃഗാശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് ആണ് നശിപ്പിച്ചത്. യുഡിഎഫ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കൂത്താട്ടുകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ,പുനലൂരിൽ ലീഗ് സ്ഥാനാര്‍ത്ഥിയുടെ ചുവരെഴുത്തിൽ കരി ഓയിൽ ഒഴിച്ച സംഭവം ഉണ്ടായി. പുനലൂര്‍ ഹൈസ്കൂള്‍ ജങ്ഷനിലെ ചുവരഴെത്താണ് അജ്ഞാതര്‍ നശിപ്പിച്ചത്. സംഭവത്തിൽ പരാതി നൽകുമെന്നാണ് പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. മുസ്ലിം ലീഗിന്‍റെ നൗഷാദ് യൂനുസ് ആണ് പുനലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
അതേസമയം, പുനലൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാൻ ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ തയ്യാറായിട്ടില്ല. സഞ്ജയ് ഖാനെ അനുനയിപ്പിച്ച് പുനലൂരിലെ പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. പുനലൂരിലെ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് സഞ്ജയ് ഖാൻ മത്സരിക്കുമെന്ന് വ്യക്തമാക്കിയത്. നാമനിർദ്ദേശ പത്രിക നൽകാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സഞ്ജയ് ഖാൻ. ഇന്ന് നാമനിര്‍ദേശ പത്രിക നൽകാനാണ് നീക്കം. അതേസമയം, സഞ്ജയ് ഖാനെ ഏതുവിധേനയും അനുനയിപ്പിച്ച് സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം എടുപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. പുനലൂര്‍ സീറ്റ് ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.


