പദ്ധതി നടപ്പിലാക്കുന്നതിനായി 12 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. വിവിധതരം വെല്ലുവിളികൾ കാരണം കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുന്ന നിരവധി അമ്മമാർക്ക് ഈ പദ്ധതി സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ രണ്ട് വർഷം വരെ പ്രതിമാസം 2000 രൂപ നിരക്കിൽ ധനസഹായം നൽകുന്ന മാതൃജ്യോതി പദ്ധതിയിൽ വിവിധതരം വെല്ലുവിളികളുള്ള അമ്മമാരെയും ഉൾപ്പെടുത്തി. സാമൂഹ്യനീതി വകുപ്പാണ് ഉത്തരവിട്ടിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി 12 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. വിവിധതരം വെല്ലുവിളികൾ കാരണം കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുന്ന നിരവധി അമ്മമാർക്ക് ഈ പദ്ധതി സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമാണ് മാതൃജ്യോതി പദ്ധതി ആവിഷ്‌ക്കരിച്ചത്. പദ്ധതി പ്രകാരം പ്രതിമാസം ഒരു ഗുണഭോക്താവിന് 2000 രൂപ നിരക്കിൽ ഒരു വർഷം 24,000 രൂപയും രണ്ട് വർഷത്തേക്കുമായി ആകെ 48,000 രൂപയുമാണ് ആകെ ലഭിക്കുന്നത്. മൂന്നുമാസത്തിനകം അപേക്ഷ സമർപ്പിക്കുന്നവർക്കാണ് 24 മാസത്തെ ആനുകൂല്യം ലഭിക്കുക. മൂന്ന് മാസത്തിന് ശേഷം ഒരു വർഷം വരെ കാലതാമസം വരുന്ന അപേക്ഷകർക്ക് അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ കുട്ടിയ്ക്ക് രണ്ട് വയസാകുന്നത് വരെയുള്ള കാലയളവിലേക്കാണ് ആനുകൂല്യം അനുവദിക്കുക.
