കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയിൽ എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. ദില്ലി സ്വദേശി വിയോള റസ്ത്തോഗിയാണ് മരിച്ചത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് വിയോള റസ്ത്തോഗി. പരീക്ഷയിൽ തോറ്റതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം മോർച്ചറിയിലേയേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.