എറണാകുളം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നവീകരിച്ച ഡയാലിസിസ് യൂണിറ്റ്  ആഗസ്റ്റ് 4 ന് നാടിന് സമര്‍പ്പിക്കും. ആരോഗ്യ മന്ത്രി കെ കെ ഷൈലജ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ 6 ഡയാലിസിസ് യന്ത്രങ്ങളുള്ള ഡയാലിസിസ് യൂണിറ്റാണ് മെഡിക്കല്‍ കോളേജില്‍  പ്രവര്‍ത്തിക്കുന്നത്.

10 ഐസിയു സംവിധാനത്തോടു കൂടിയ ബെഡുകള്‍ കൂടി സജ്ജീകരിച്ചാണ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചിരിക്കുന്നത്. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കിറ്റ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് ഡയാലിസ് യൂണിറ്റ് വിപുലീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.