Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് പലയിടങ്ങളിലും മരുന്ന് ക്ഷാമം; ജീവൻ രക്ഷാ മരുന്നുകൾ കിട്ടാനില്ല

ലോക്ക് ഡൗണ്‍ ആയതോടെ മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിലെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.ഇൻസുലിന്‍ അടക്കം ജീവൻ രക്ഷാ മരുന്നുകൾ ആവശ്യത്തിന് കിട്ടാനില്ല.

medicine shortage in kerala
Author
Kollam, First Published Apr 4, 2020, 7:11 AM IST


കൊല്ലം: സംസ്ഥാനത്ത് പലയിടങ്ങളിലും പൊതുവിപണിയിൽ മരുന്നുകൾക്ക് ക്ഷാമം. പാരസെറ്റമോൾ തുടങ്ങി ഇൻസുലിന്‍ അടക്കം ജീവൻ രക്ഷാ മരുന്നുകൾ ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. ലോക്ക് ഡൗണ്‍ ആയതോടെ മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിലെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.

കമ്പനികളില്‍ നിന്ന് സ്റ്റോക്കിസ്റ്റുകളിലേക്ക് അവരില്‍ നിന്ന് മെഡിക്കല്‍ സ്റ്റോറുകളിലേക്ക് എന്നിങ്ങനെയാണ് പൊതു വിപണിയിലേക്ക് മരുന്നെത്തുന്ന വഴി. എന്നാല്‍ ഇപ്പോള്‍ കമ്പനികളില്‍ നിന്ന് മരുന്നുകള്‍ സ്റ്റോക്കിസ്റ്റുകളിലേക്ക് എത്തുന്നില്ല. മരുന്നുകള്‍ തരംതിരിച്ച് നല്‍കാനുള്ള ജീവനക്കാരുടെ കുറവും മരുന്നെത്തിക്കേണ്ട കൊറിയര്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും കുറവായതാണ് ഇതിന് കാരണം.

കഴിഞ്ഞ മാസം പകുതിയോടെ ബില്‍ ചെയ്ത മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ പല മെഡിക്കല്‍ സ്റ്റോറുകളിലും സ്റ്റോക്കുള്ളത്. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പലയിടത്തും തീര്‍ന്നു കഴിഞ്ഞുവെന്നാണ് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നുള്ള മറുപടി. ഉപയോഗിക്കാവുന്ന പരമാവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മരുന്നെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് കമ്പനി ഡിപ്പോകള്‍ അറിയിക്കുന്നത്. 

Follow Us:
Download App:
  • android
  • ios