Asianet News MalayalamAsianet News Malayalam

നാർക്കോട്ടിക് ജിഹാദ് വിവാദം; ഇന്ന് മത മേലധ്യക്ഷന്മാരുടെ യോ​ഗം;യോ​ഗം വിളിച്ചത് കർദിനാൾ ക്ലിമ്മിസ് ബാവ

നാർക്കോട്ടിക് ജിഹാദ് ഉൾപ്പെടെ പരാമർശങ്ങൾ വിവാദമാകുകയും വിവിധ മത മേലധ്യക്ഷന്മാർ പരസ്യമായി രം​ഗത്തെത്തുകയും ചെയ്ത  സാഹചര്യത്തിലാണ് ഈ യോ​ഗം. മത സൗഹാർ​ദ സന്ദേശം നൽകുക കൂടി ഈ യോ​ഗത്തിന്റെ ലക്ഷ്യമാണ്

meeting of religious leaders in thiruvananthapuram today
Author
Thiruvananthapuram, First Published Sep 20, 2021, 9:06 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് മത മേലധ്യക്ഷന്മാരുടെ യോ​ഗം ചേരും. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവ മുൻകയ്യെടുത്താണ് യോ​ഗം ചേരുന്നത്. ചങ്ങനാശ്ശേരി ആർച് ബിഷപ്, പാളയം ഇമാം ഹുസൈൻ മടവൂർ, ‍സൂസൈപാക്യം തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് മൂന്നിനാണ് യോ​ഗം. 

നാർക്കോട്ടിക് ജിഹാദ് ഉൾപ്പെടെ പരാമർശങ്ങൾ വിവാദമാകുകയും വിവിധ മത മേലധ്യക്ഷന്മാർ പരസ്യമായി രം​ഗത്തെത്തുകയും ചെയ്ത  സാഹചര്യത്തിലാണ് ഈ യോ​ഗം. മത സൗഹാർ​ദ സന്ദേശം നൽകുക കൂടി ഈ യോ​ഗത്തിന്റെ ലക്ഷ്യമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios