തിരുവനന്തപുരം: എംജി യൂണിവേഴ്സിറ്റിയിലെ പരീക്ഷാ ബോർഡ് ചെയർമാൻ ഡോ. ബിനോ തോമസിനെ ചുമതലകളിൽ നിന്ന് നീക്കി. എംകോം ടാക്സേഷൻ പേപ്പറിന് മാർക്ക് കൂട്ടി നൽകിയത് ചോദ്യം ചെയ്തതിനാണ് നടപടി. സർവകലാശാലയെക്കുറിച്ച് അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളോട് സംസാരിച്ചെന്ന് വിശദീകരണം. താൻ സർവകലാശാലയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്ന് ബിനോ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.