മിഗ് ഇരുപത്തിയേഴിന് വീരോചിത യാത്രയയപ്പാണ് ജോധ്പൂരിൽ നല്കിയത്  

ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനമായ മിഗ് 27 ചരിത്രത്തിന്‍റെ ഭാഗമായി. രാജസ്ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തില്‍ വാട്ടര്‍സല്യൂട്ട് നല്‍കിയാണ് മിഗ് 27 യുദ്ധവിമാനങ്ങളെ യാത്രയാക്കിയത്. 

കാര്‍ഗില്‍ യുദ്ധകാലത്തില്‍ ശത്രുവിനെ വിറപ്പിച്ച മിഗ് 27 ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ യുദ്ധവിമാനമായിരുന്നു. എന്നാല് ഏഴു വിമാനങ്ങളടങ്ങുന്ന മിഗ് 27 ന്‍റെ അവസാന സ്ക്വാ‍ഡ്രണും ജോധ്പൂരിൽ സേവനം അവസാനിപ്പിച്ചു. പാർലമെൻറ് ആക്രമണത്തിനു ശേഷം നടന്ന സേനാവിന്യാസമായ ഓപ്പറേഷൻ പരാക്രമയിലും മിഗ് 27ന് സുപ്രധാന പങ്കുണ്ടായിരുന്നു. മിഗ് ഇരുപത്തിയേഴിന് വീരോചിത യാത്രയയപ്പാണ് ജോധ്പൂരിൽ നല്കിയത് 

പൈലറ്റുമാരില്‍ നിന്ന് ബഹാദൂര്‍ എന്ന വിളിപ്പേര് നേടിയിരുന്നു മിഗ് 27 യുദ്ധവിമാനം. ഇന്നത്തെ അവസാന പറക്കലോടെ രാജ്യത്ത് എവിടെയും ഇനി ഇത് ഉപയോഗിക്കില്ല. റഷ്യന്‍ നിര്‍മ്മിത മിഗ്-27 ഇപ്പോള്‍ ഇന്ത്യ മാത്രമാണ ഉപയോഗിക്കുന്നത്. ഈ വിമാനങ്ങള്‍ എന്തു ചെയ്യണം എന്ന കാര്യത്തില്‍ തീരുമാനമായില്ല സൈനിക ഡിപ്പോയിലേക്ക് മാറ്റുകയോ റ്റേതെങ്കിലും രാജ്യത്തിന് നല്‍കുകയോ ചെയ്യുമെന്നാണ് വ്യോമസേന വക്താവ് നേരത്തെ പറഞ്ഞത്. മുപ്പത് വര്‍ഷത്തോളം ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായ മിഗ് 27 ആണ് ഇതോടെ ഓര്‍മ്മയാകുന്നത്.