മലപ്പുറം: ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥക്ഷേമസംഘം നടത്തിയ മാര്‍ച്ചില്‍ ജോലി വേണമെന്ന ആവശ്യവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍. മലപ്പുറത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള നൂറുകണക്കിന് തൊളിലാളികളാണ് പങ്കെടുത്തത്. 

ടിപ്പര്‍ ലോറികളില്‍ കൂട്ടമയെത്തിയ ഇവര്‍ 'പാണി വേണം, പാണി വേണം' എന്ന മുദ്രാവാക്യവുമായി സമരത്തില്‍ അണിചേരുകയായിരുന്നു. ഹിന്ദി, ബംഗാളി, അസമീസ്, ഒഡീഷയും അടക്കമുള്ള ഭാഷകളിലും ഇവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. 

"