മലുപ്പുറം: മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീക്കും ബന്ധുവിനും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. മലപ്പുറം എടപ്പാളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റത്. മകനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്തതിനാണ് അമ്മയേം ബന്ധുവിനേയും മർദ്ദിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ചങ്ങരംകുളം പൊലീസ് വ്യക്തമാക്കി.