Asianet News MalayalamAsianet News Malayalam

പാലിന്റെ വില കൂട്ടാൻ മിൽമ ഒരുങ്ങുന്നുവെന്ന പ്രചരണം വ്യാജം: മില്‍മ ചെയര്‍മാന്‍

സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് ഉത്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കാനും മിൽമ ലക്ഷ്യമിടുന്നുണ്ട്.

Milma price hike rumors are fake sad news MILMA Chairman
Author
Thiruvananthapuram, First Published Aug 11, 2021, 6:48 AM IST

തിരുവനന്തപുരം: മിൽമ പാലിന്റെ വില വര്‍ധിപ്പിക്കില്ലെന്ന് ചെയര്‍മാൻ കെ എസ് മണി. മിൽമ ഉത്പന്നങ്ങൾ വീട്ടു പടിക്കലെത്തിക്കാനുള്ള ശ്രമത്തിലാണ്. മുഖം മിനുക്കി വിപണി കീഴടക്കുകയാണ് മിൽമ ലക്ഷ്യമിടുന്നതെന്നും ചെയര്‍മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലിന്റെ വില കൂട്ടാൻ മിൽമ ഒരുങ്ങുന്നുവെന്ന പ്രചരണം വ്യാജമാണെന്നാണ് ചെയര്‍മാൻ ജിഎസ് മണി പറയുന്നത്. 

ഇത്തരത്തിലൊരു ചര്‍ച്ചയും മിൽമയിലോ സര്‍ക്കാർ തലത്തിലോ നടന്നിട്ടില്ല. കടുത്ത മത്സരം നേരിടുന്ന കാലത്ത് മിൽമയുടെ പലവിധ ഉത്പന്നങ്ങളിലൂടെ വിപണി കീഴടക്കാനാണ് ലക്ഷ്യമിടുന്നത്. അധികം വരുന്ന പാൽ, പൊടിയാക്കി മാറ്റാൻ കഴിയുന്ന പ്ലാന്റിന്റെ നിര്‍മ്മാണം മലപ്പുറത്ത് പുരോഗമിക്കുകയാണ്. 

അടുത്ത വര്‍ഷത്തോടെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ മറ്റിടങ്ങളിലേക്കും ഉത്പന്നങ്ങൾ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ചെയര്‍മാൻ പറയുന്നു. സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് ഉത്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കാനും മിൽമ ലക്ഷ്യമിടുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios