Asianet News MalayalamAsianet News Malayalam

അരിമ്പൂർ പാടത്തെ കൊയ്ത്ത് മുടങ്ങില്ല, പൊലീസിനെതിരെ അന്വേഷണം ഉണ്ടാകും; മന്ത്രി എ സി മൊയ്തീൻ

കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർമാർക്കാണ് പൊലീസിന്റെ മർദ്ദനം ഏറ്റത്. മതിയായ രേഖകൾ കാണിച്ചിട്ടും പൊലീസ് മർദ്ദിക്കുകയായിരുന്നെന്നാണ് തൊഴിലാളികളുടെ പരാതി.
 

minister ac moideen reaction to thrissur paddy field issue
Author
Thrissur, First Published Apr 9, 2020, 11:48 AM IST

തൃശ്ശൂർ: അരിമ്പൂരിൽ പാടത്തേക്ക് വരികയായിരുന്ന തൊഴിലാളികളെ പൊലീസ് തടഞ്ഞുനിർത്തി മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി എ സി മൊയ്തീൻ പ്രതികരിച്ചു. പാടത്തെ കൊയ്ത്ത് മുടങ്ങില്ല. കുറ്റക്കാരായ പൊലീസുകാർക്കെതിരെ അന്വേഷണശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രിയാണ് തൊഴിലാളികളെ പൊലീസ് തടഞ്ഞുനിർത്തി മർദ്ദിച്ചത്. കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവർമാർക്കാണ് പൊലീസിന്റെ മർദ്ദനം ഏറ്റത്. മതിയായ രേഖകൾ കാണിച്ചിട്ടും പൊലീസ് മർദ്ദിക്കുകയായിരുന്നെന്നാണ് തൊഴിലാളികളുടെ പരാതി. തൊഴിലാളികൾ പ്രതിഷേധത്തിലായതോടെ 600 ഏക്കർ പാടത്തെ കൊയ്ത്ത് മുടങ്ങുമെന്ന സ്ഥിതിയായി.

പാടത്തേക്ക് ബൈക്കിൽ വരികയായിരുന്ന തൊഴിലാളികളെ പൊലീസ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.കുമരേശൻ, ശക്തി, വെങ്കിടേഷ് എന്നിവർക്കാണ് പരിക്കേറ്റത്. വലപ്പാട് എസ്‌ഐ വിക്രമന്റെ നേതൃത്വത്തിലാണ്് തങ്ങളെ മർദ്ദിച്ചതെന്നാണ് തൊഴിലാളികൾ പറയുന്നത്. പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാതെ കൊയ്ത്തിനിറങ്ങില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്. 


 

Follow Us:
Download App:
  • android
  • ios