Asianet News MalayalamAsianet News Malayalam

കെ എസ് ആർ ടി സി ജീവനക്കാർക്ക് ബോണസ് ഉണ്ട്; ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി

ബോണസ് ഇന്ന് മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറിയും ബോണസ് ഉണ്ടാവില്ലെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. ഇതേത്തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.

minister ak saseendran says will give bonus to ksrtc employees
Author
Thiruvananthapuram, First Published Aug 28, 2020, 2:47 PM IST


തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് ബോണസ് നൽകുമെന്ന് ​ഗതാ​ഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ബോണസ് ഇന്ന് മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറിയും ബോണസ് ഉണ്ടാവില്ലെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. ഇതേത്തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.

ഏഴായിരം രൂപ ബോണസ് ആയി നൽകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ബോണസില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയായി ലഭിക്കും.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വർഷവും ബോണസ് നൽകിയിരുന്നില്ല.  പ്രളയവും പ്രകൃതിക്ഷോഭവുമാണ് ഇതിന് കാരണമായി പറഞ്ഞത്. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ബോണസ് നിഷേധിക്കാനാണ് സാധ്യതയെന്ന് പ്രചാരണമുണ്ടായത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 20 ശതമാനം പിടിക്കുന്നുണ്ട്. ഇതിനിടെ ബോണസും ഉണ്ടാവില്ലെന്ന സൂചന ലഭിച്ചതോടെ ജീവനക്കാര്‍ ചീഫ് ഓഫീസിനു മുന്നിലും സെക്രട്ടേറിയേററിനു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.

Read Also: പാവറട്ടി കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആരംഭിച്ചു...

 

Follow Us:
Download App:
  • android
  • ios