24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി കെ മുരളീധരൻ. കെജിഎംഓഎക്ക് പരാതിയുണ്ടെങ്കിൽ നേരിട്ട് അറിയിക്കണമെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം: ജില്ല, ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്തുന്ന സർക്കാർ പ്രഖ്യാപനത്തിലെ കെജിഎംഓഎയുടെ എതിർപ്പിൽ അതൃപ്തി അറിയിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ. 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കെജിഎംഓഎക്ക് പരാതിയുണ്ടെങ്കിൽ നേരിട്ട് അറിയിക്കണമെന്നും മുരളീധരൻ പറഞ്ഞു.
മന്ത്രിയെ കാണണം എന്നുണ്ടെങ്കിൽ നേരിട്ട് വന്ന് കാണാം. ഒഴിവ് മന്ത്രിയെ ബോധിപ്പിച്ചാൽ മാത്രമല്ലേ അറിയൂ. ഇക്കാര്യങ്ങൾ പത്രത്തിൽ വായിച്ചല്ല അറിയേണ്ടതെന്നും കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം ആവർത്തിച്ചു. എന്താണ് ആവശ്യപ്പെടുന്നത് എന്നതിനനുസരിച്ച് ചെയ്തു കൊടുക്കും. 140 ഓളം ഡോക്ടർമാരെ നിയമിച്ചു. മന്ത്രിയെ കാണണം എന്നുണ്ടെങ്കിൽ അവർക്ക് നേരിട്ട് കാണാം. അല്ലാതെ ദിവസേന സ്റ്റേറ്റ്മെന്റ് ഇറക്കേണ്ട ആവശ്യമില്ലെന്നും മുരരളീധരൻ വ്യക്തമാക്കി.
