അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോട്  പ്രതികരിക്കുന്നില്ലെന്ന് ജഫ്രി മുത്തുകോയ തങ്ങൾ അറിയിച്ചു.മന്ത്രി വി. അബ്ദുറഹിമാനുമായി  ജിഫ്രി തങ്ങൾ ഫോണിൽ സംസാരിച്ചു. നേരിട്ട് വരേണ്ട കാര്യമൊന്നുമില്ലെന്നും വധഭീഷണിയിൽ പരാതിയില്ലെന്നും മന്ത്രിയെ ജിഫ്രി തങ്ങൾ അറിയിച്ചു. 

കോഴിക്കോട്: സമസ്ത (Samastha) പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് (Jifri Muthukkoya Thangal) വധഭീഷണി ഉണ്ടായ സംഭവം ഗൗരവത്തിൽ എടുത്തെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ (V Abdurahman) പറഞ്ഞു. ഇക്കാര്യം ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണിൽ അറിയിച്ചു. ഈ വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 

അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ജഫ്രി മുത്തുകോയ തങ്ങൾ അറിയിച്ചു.മന്ത്രി വി. അബ്ദുറഹിമാനുമായി ജിഫ്രി തങ്ങൾ ഫോണിൽ സംസാരിച്ചു. നേരിട്ട് വരേണ്ട കാര്യമൊന്നുമില്ലെന്നും വധഭീഷണിയിൽ പരാതിയില്ലെന്നും മന്ത്രിയെ ജിഫ്രി തങ്ങൾ അറിയിച്ചു. കുറേ ദിവസങ്ങൾക്ക് മുമ്പ് വന്ന ഫോൺ കോളാണെന്നും അത് കാര്യമാക്കുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാനും ജിഫ്രി തങ്ങൾ മന്ത്രി വി.അബ്ദുറഹ്മാനോട് ആവശ്യപ്പെട്ടു. 

സിഎം മൗലവിയെപ്പോലെ അന്ത്യമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മലപ്പുറത്ത് ഒരു പരിപാടിക്കിടെ ജിഫ്രി മുത്തു കോയ തങ്ങൾ വെളിപ്പെടുത്തിയത്. അതുകൊണ്ടൊന്നും പിറകോട്ട് പോകില്ലെന്നും അങ്ങനെയാണ് മരണമെങ്കിൽ അങ്ങിനെ സംഭവിക്കും എന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു. താൻ ധൈര്യമായി മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത വൈസ് പ്രസിഡന്റ് സി എം അബ്ദുല്ല മൗലവി 2010ൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയായിരുന്നു. 

മത പണ്ഡിതർക്ക് നേരെ വരെ ഭീഷണി ഉണ്ടായത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണെന്നായിരുന്നു സംഭവം അറിഞ്ഞ് മുസ്ലീം ലീ​ഗ് പ്രതികരിച്ചത്. ഭീഷണി ഗൗരവമുള്ളതല്ലെന്ന് സമസ്ത അധ്യക്ഷൻ പറഞ്ഞതായും പി.എം.എ സലാം പ്രതികരിച്ചു.