സർവീസ് ചട്ടങ്ങള്‍ അനുശാസിക്കുന്ന ചാട്ടവാർ ഉപയോഗിച്ച് അധ്യാപക സംഘടനകളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാൾ ഓങ്ങിയാലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് സിപിഐ സംഘടനയായ എകെഎസ് ടിയു പ്രതികരിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയും കുറ്റപ്പെടുത്തി. ഫോക്കസ് ഏരിയ നിർണയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയമായ നടപടിക്കെതിരെ ബുധനാഴ്ച സംസ്ഥാനത്തെ മുഴുവൻ ഉപജില്ലാ കേന്ദ്രങ്ങളിലും കെ.പി.എസ്.ടി.എ  പ്രതിഷേധം നടത്തും

തിരുവനന്തപുരം: ഫോക്കസ് ഏരിയ (focus area)വിഷയത്തിൽ പ്രതികരിച്ച അധ്യാപകരെ വീണ്ടും വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി(v sivankutty).ഉത്തരവാദിത്തം ഇല്ലാത്ത കാര്യങ്ങളിൽ പ്രസ്താവന നടത്തുന്നത് ഉചിതമല്ല.അവർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് . അതെല്ലാം അംഗീകരിക്കുന്നു. എന്നാൽ
എല്ലാവരും വിദ്യാഭ്യസ നയത്തെ വിമർശിക്കാൻ പോയാൽ അത് ബുദ്ധിമുട്ടാകും. പരസ്യ പ്രസ്താവന പാടില്ലെന്നും മന്ത്രി ആവർത്തിച്ചു. 

അധ്യാപകരെ സർക്കാർ നിയമിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണെന്നും അധ്യാപകരുടെ ജോലി പഠിപ്പിക്കൽ ആണെന്നും അവരത് ചെയ്താൽ മതിയെന്നുമായിരുന്നു ഫോക്കസ് ഏരിയ വിഷയത്തിൽ ഇന്നലെ മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. അവർ ആ ചുമതല നിർവഹിച്ചാൽ മതി. എല്ലാവരും ചേർന്നുകൊണ്ട് ഒരു ചുമതല നിർവഹിക്കണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതിനെതിരെ അധ്യാപക സംഘടനകൾ രം​ഗത്തെത്തി. അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ്-സിപിഐ അനുകൂല അധ്യാപക സംഘടനകളാണ് രംഗത്തെത്തിയത്. 

സർവീസ് ചട്ടങ്ങള്‍ അനുശാസിക്കുന്ന ചാട്ടവാർ ഉപയോഗിച്ച് അധ്യാപക സംഘടനകളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ ആര് വാൾ ഓങ്ങിയാലും അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് സിപിഐ സംഘടനയായ എകെഎസ് ടിയു പ്രതികരിച്ചു. ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും സ്ഥാനമുണ്ടെന്നും സംഘടന കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയും കുറ്റപ്പെടുത്തി. ഫോക്കസ് ഏരിയ നിർണയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച ഏകപക്ഷീയമായ നടപടിക്കെതിരെ ബുധനാഴ്ച സംസ്ഥാനത്തെ മുഴുവൻ ഉപജില്ലാ കേന്ദ്രങ്ങളിലും കെ.പി.എസ്.ടി.എ പ്രതിഷേധം നടത്തും

നിലവിലെ സാഹചര്യത്തിൽ സ്‌കൂളുകൾ ഓണലൈനായി തന്നെ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.അവലോകന യോഗത്തിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. കൊവിഡ് വ്യാപനം കൂടിയ തിരുവനന്തപുരം ജില്ലയിൽ 108 ഡോക്ടർമാർ അടക്കം 608 ജീവനക്കാരെ നിയോഗിച്ചുവെന്നും മന്ത്രി അറിയിച്ചു