തിരുവനന്തപുരം: മന്ത്രി വിഎസ് സുനിൽ കുമാറിനെ ഫോണിൽ വിളിച്ച്  വധഭീഷണി മുഴക്കിയ ആളെ കണ്ടെത്തി. ദുബായിലുള്ള തൃശൂർ കണിമംഗലം സ്വദേശി സുജിൻ ആണ് മന്ത്രിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തൃശൂർ കോർപ്പറേഷനിൽ വിജയിച്ച എൽഡിഎഫ് പ്രതിനിധികളെയും വിളിച്ചിരുന്നു. മദ്യലഹരിയിലാണ് വിളിച്ചതെന്ന് സുജിന് പറഞ്ഞതായാണ് വിവരം. ഇന്റർനെറ്റ് കോളിൽ നിന്നാണ് വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് മന്ത്രി പരാതി നൽകിയിരുന്നു.