കാട്ടാന അരിക്കൊമ്പനെ തേടി വനംവകുപ്പിന്‍റെ രണ്ട് വാഹനങ്ങളിൽ ഉദ്യോഗസ്ഥർ പ്ലാന്റേഷൻ ഉള്ളിലേക്ക് പോയി.
- Home
- News
- Kerala News
- Malayalam Live News: അരിക്കൊമ്പനെ വളഞ്ഞ് ദൗത്യസംഘം; കൃത്യമായ പൊസിഷനായി കാത്തിരിക്കുന്നു
Malayalam Live News: അരിക്കൊമ്പനെ വളഞ്ഞ് ദൗത്യസംഘം; കൃത്യമായ പൊസിഷനായി കാത്തിരിക്കുന്നു

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം തുടങ്ങി. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്.

അരിക്കൊമ്പനെ തേടി വനംവകുപ്പ്
കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചു
അരിക്കൊമ്പന്‍ ആനക്കൂട്ടത്തിനൊപ്പമാണ് ദൗത്യമേഖലയിലുള്ളത്. ആനയെ കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചു.
അരിക്കൊമ്പന്‍ ദൗത്യമേഖലയിൽ
അരിക്കൊമ്പന്‍ ദൗത്യമേഖലയിൽ നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കുങ്കിയാനകള്‍ കൊമ്പന് അരികിലായി നിലയുറപ്പിച്ച് കഴിഞ്ഞു.
കുങ്കിയാനകള്‍ കൊമ്പന് അരികിലേക്ക്
കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനായി എത്തിച്ച കുങ്കിയാനകള്‍ കൊമ്പന് അരികിലേക്കെത്തി. അരിക്കൊമ്പൻ ദൗത്യത്തിന് വനം വകുപ്പ് പൂര്‍ണ സജ്ജമെന്ന് സി സി എഫ് ആർ എസ് അരുൺ മാധ്യമങ്ങളോട് പറഞ്ഞു.
അരിക്കൊമ്പൻ ദൗത്യം തുടങ്ങി
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം തുടങ്ങി. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്.