Asianet News MalayalamAsianet News Malayalam

'ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകും'; താലിബാൻ വിരുദ്ധ കുറിപ്പിൽ ഭീഷണി, പിൻവലിക്കില്ലെന്ന് എംകെ മുനീർ

പോസ്റ്റ് പിൻവലിക്കാൻ താൻ തയ്യാറല്ലെന്ന് തന്നെയാണ് എംകെ മുനീറിന്റെ നിലപാട്. താലിബാൻ വിരുദ്ധ നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും ലീഗ് നേതാവ് വ്യക്തമാക്കി

MK Muneer receives threatening letter after Facebook post against Taliban
Author
Kozhikode, First Published Aug 25, 2021, 2:56 PM IST

കോഴിക്കോട്: മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്‌ബുക്ക് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്. താലിബാൻ വിരുദ്ധ പോസ്റ്റ് പിൻവലിക്കണം എന്ന് ആവശ്യം. കടുത്ത ഭാഷയിലാണ് കത്തെന്നും പോലീസ് മേധാവിക്ക് കത്തിന്റെ പകർപ്പ് സഹിതം പരാതി നൽകിയെന്നും എംകെ മുനീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ പോസ്റ്റ് പിൻവലിക്കാൻ താൻ തയ്യാറല്ലെന്ന് തന്നെയാണ് എംകെ മുനീറിന്റെ നിലപാട്. താലിബാൻ വിരുദ്ധ നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നു. തീവ്രവാദത്തിന് എതിരെ ഇനിയും നിലപാട് എടുക്കും. സൈബർ ആക്രമണങ്ങൾ എപ്പോഴുമുണ്ടെന്നും പോലീസ് ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലിബാന് മാറ്റം വന്നെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios