തൃപ്തികരമായ തീരുമാനം ഉണ്ടാവത്തതിനാലാവാം ഹരിത കേസിന് പോയതെന്നും പ്രശ്നം തീർക്കണമെന്നും മുനീർ ആവശ്യപ്പെട്ടു.
കോഴിക്കോട്: ഹരിതയിലെ പ്രശ്നത്തിൽ ചർച്ചയ്ക്കുള്ള വാതിൽ അടച്ചിട്ടില്ലെന്ന് എം കെ മുനീർ. എംഎസ്എഫ് നേതാക്കള്‍ ഉപയോഗിച്ച ഭാഷ ശരിയല്ലെന്ന് മുനീർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഗുണം കിട്ടിയത് ശത്രുകള്‍ക്കാണെന്നാണ് മുനീറിന്റെ അഭിപ്രായം.

ഹരിത കൂടുതൽ ചർച്ചകൾക്ക് തയ്യാറാകണമായിരുന്നുവെന്നാണ് മുനീർ പറയുന്നത്. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാവുന്നതാണ്, പി കെ നവാസിന്റെ വാക്കുകൾക്ക് അടിവരയിടേണ്ട കാര്യം എനിക്കില്ല. ചർച്ചകൾക്കുള്ള വാതായനം തുറന്നട്ടിരിക്കുന്നു. ഇതായിരുന്നു മുനീറിന്റെ പ്രതികരണം.
തൃപ്തികരമായ തീരുമാനം ഉണ്ടാവത്തതിനാലാവാം ഹരിത കേസിന് പോയതെന്നും പ്രശ്നം തീർക്കണമെന്നും മുനീർ ആവശ്യപ്പെട്ടു. ചർച്ചകൾ തുടരണം, പി കെ നവാസിന്റെ വിശദീകരണം കിട്ടിയാൽ നടപടിയിലേക്ക് നീങ്ങും. ഈ വിഷയത്തിൽ കേസെടുക്കാൻ വനിത കമ്മീഷന് അമിത താൽപര്യമുണ്ടെന്നും മുനീർ പറഞ്ഞു.
ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ച തീരുമാനത്തിൽ മാറ്റമില്ലെന്നായിരുന്നു ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്‍റെ പ്രതികരണം. പ്രശ്നത്തിൽ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ തുടര്‍നടപടി ഉണ്ടാകുമെന്നും പിഎംഎ സലാം പറഞ്ഞു.
ലീഗിന്‍റെ സ്ത്രീവിരുദ്ധ നിലപാടിൽ എംഎസ്എഫിൽ പ്രതിഷേധം ശക്താവുകയാണ്. പന്ത്രണ്ട് ജില്ലാ കമ്മിറ്റികൾ ഹരിതക്കൊപ്പം നിലപാടെടുത്തു. കൂടുതൽ പേർ രാജിക്കൊരുങ്ങുന്നുവെന്നാണ് വിവരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
