തിരുവനന്തപുരം: ഞാന്‍ നിരീശ്വരവാദിയാണ്, അതുകൊണ്ട് മഴയ്ക്കായി നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് എം എം മണി. ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഡാമുകളില്‍ വെള്ളം കുറയുന്നതിന്‍റെ ആശങ്കയും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന മുന്നറിയിപ്പും പങ്കുവെയ്ക്കുകയായിരുന്നു മന്ത്രി.

'ഞാന്‍ നിരീശ്വരവാദിയാണ്. അതുകൊണ്ട് നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചോ, വേഗം മഴ പെയ്യാന്‍. ഇല്ലേല്‍ കട്ടപ്പൊകയാ. അതുകൊണ്ട് എന്‍റെ പ്രിയ സഹോദരി സഹോദരന്‍മാര്‍ നന്നായി ദൈവത്തോട് പ്രാര്‍ത്ഥിക്കണം, കൂട്ട പ്രാര്‍ത്ഥന നടത്തിക്കോ'- എം എം മണി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം വൈറലായതോടെ ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. 

വീഡിയോ-