പലയിടത്തും മോക് പോളിംഗ് ആരംഭിച്ചു. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. കനത്ത സുരക്ഷയിലാണ് പോളിം​ഗ് നടക്കുന്നത്. കേന്ദ്ര സേന അടക്കം എഴുപത്തിയാറായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കേരളം വിധിയെഴുത്തിന് ഒരുങ്ങുന്നു. പലയിടത്തും മോക് പോളിംഗ് ആരംഭിച്ചു. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. 2.71 കോടി വോട്ടർമാർ 883 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ അയ്യായിരം ബൂത്തുകൾ കൂടുതൽ ആണ്. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ മാത്രമാണ് ഉള്ളത്.

Add Asianetnews as a Preferred SourcegooglePreferred

പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പ്രചാരണ പരിപാടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രം​ഗത്തുണ്ടായിരുന്നു. കന്നി വോട്ടർമാരെ മധുരം നൽകിയാണ് സ്വീകരിക്കുക. വൈകീട്ട് ആറു മണിക്ക് ക്യൂവിലുളള എല്ലാവർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.75 ശതമാനം ആയിരുന്നു പോളിംഗ്.

കനത്ത സുരക്ഷയിലാണ് പോളിം​ഗ് നടക്കുന്നത്. കേന്ദ്ര സേന അടക്കം എഴുപത്തിയാറായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 2040 പ്രശ്‌നബാധിത ബൂത്തുകൾ ആണുള്ളത്. ഇത് കേന്ദ്രസേനയുടെ നിയന്ത്രണത്തിൽ ആണ്. എല്ലാ ബൂത്തുകളിലും ഇത്തവണ വെബ്കാസ്റ്റിംഗ് ആണ്. കള്ളവോട്ട് അടക്കം ക്രമക്കേടുകൾ തടയാൻ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming