അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയത് കൊണ്ടാണ് മാറ്റമെന്നാണ് വിശദീകരണം. 

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ മുഹമ്മദ് അഷീലിനെ മാറ്റി. ആരോഗ്യ വകുപ്പിലേക്കാണ് മാറ്റം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ അഷീലിന്‍റെ കാലാവധി പുതുക്കാന്‍ വകുപ്പ് തയ്യാറായില്ല. സാമൂഹിക നീതി ഡയറക്ടര്‍ ഷീബാ ജോര്‍ജിനാണ് താത്കാലിക ചുമതല.കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അഷീല്‍ വളരെയധികം ജനപ്രീതി പിടച്ചുപറ്റിയ ആളാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.