Asianet News MalayalamAsianet News Malayalam

മോൻസൻ പറ്റിക്കുകയായിരുന്നുവെന്ന് പ്രവാസി മലയാളി ഫെഡറേഷൻ; നിയമനടപടിക്കില്ലെന്നും സംഘടന

മോൻസൻ സംഘടനയുടെ രക്ഷാധികാരി മാത്രമായിരുന്നുവെന്നും ഇതൊരു ആലങ്കാരിക പദവിയാണെന്നുമാണ് വിശദീകരണം. അംഗത്വം അല്ല. 2019 ജനുവരി മുതലാണ് ഇയാളെ സംഘടനയുടെ രക്ഷാധികാരി ആക്കിയത്. 

monson was cheating us claims pravasi Malayali federation
Author
Kottayam, First Published Sep 29, 2021, 1:14 PM IST

കോട്ടയം: മോൻസൻ മാവുങ്കൽ (monson) വിഷയത്തിൽ വിശദീകരണവുമായി പ്രവാസി മലയാളി ഫെഡറേഷൻ (Pravasi Malayali Foundation). തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് സംഘടനയുടെ വിശദീകരണം. തട്ടിപ്പ് കഥകൾ പുറത്ത് വന്നതിന് പിന്നാലെ രക്ഷാധികാരി സ്ഥാനത്തു നിന്ന് മോൻസനെ നീക്കിയെന്നും ഇയാളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും സംഘടന അവകാശപ്പെടുന്നു. എന്നാൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മോൻസൻ സഹകരിച്ചിട്ടുണ്ടെന്നും പ്രവാസി മലയാളി ഫെഡറേഷൻ പറയുന്നു. 

സംഘടനയെ അപകീർത്തി പ്പെടുത്തുന്ന തരത്തിൽ ഉള്ള വാർത്തകൾ അവസാനിപ്പിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. വിദേശ രാജ്യങ്ങളിൽ ക്ലിനിക്കുകൾ ഉണ്ടെന്നാണ് മോൻസൻ ധരിപ്പിച്ചിരുന്നതെന്നും, പാസ്പോര്ട്ട് തടഞ്ഞു വച്ചിരിക്കുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നതെന്നുമാണ് സംഘടനാ ഭാരവാഹികളുടെ വിശദീകരണം. 

മോൻസൻ സംഘടനയുടെ രക്ഷാധികാരി മാത്രമായിരുന്നുവെന്നും ഇതൊരു ആലങ്കാരിക പദവിയാണെന്നുമാണ് വിശദീകരണം. അംഗത്വം അല്ല. 2019 ജനുവരി മുതലാണ് ഇയാളെ സംഘടനയുടെ രക്ഷാധികാരി ആക്കിയത്. 

Read More: മോൻസൻ മാവുങ്കലിനെ രക്ഷാധികാരി സ്ഥാനത്ത് നിന്നും നീക്കി പ്രവാസി മലയാളി ഫെഡറേഷൻ

കബളിപ്പിക്കപ്പെട്ടുവെന്ന് അവകാശപ്പെടുമ്പോഴും സംഘടന മോൻസനെതിരെ നിയമ നടപടിക്കില്ലെന്ന നിലപാടിലാണ്. സാമ്പത്തിക നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം. 500 വീട് വച്ചു തരാം എന്നതടക്കമുള്ള മോഹന വാഗ്ദാനങ്ങൾ മോൻസൻ നൽകിയിരുന്നെന്നും ഇവർ പറയുന്നു. 

പുരാവസ്തുക്കളുടെ മറവിൽ മോൻസൻ മാവുങ്കൽ നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പുകളാണ് പുറത്ത് വന്നത്. പ്രവാസി മലയാളി സംഘടനയുടെ ഭാരാവാഹിയെന്ന പേര് ഉപയോഗപ്പെടുത്തിയും മോൻസൻ മാവുങ്കൽ തട്ടിപ്പുകൾ നടത്തിയിരുന്നു. യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ്.  

ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടു. എച്ച് എസ് ബി സി ബാങ്കിൽ നിന്ന് പണം വിട്ടുകിട്ടാൻ ചില തടസങ്ങളുണ്ടെന്നും താൽക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി പത്തുകോടിയോളം രൂപ വാങ്ങിയത്. പണം തിരികെ കിട്ടാതെ വന്നതോടെ ഇവർ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എച്ച് എസ് ബി സി ബാങ്കിൽ ഇയാൾക്ക് അക്കൗണ്ടില്ലെന്നും വിദേശത്തുനിന്ന് പണം  വന്നിട്ടില്ലെന്നും തെളിഞ്ഞത്.

Follow Us:
Download App:
  • android
  • ios