വയനാട് 55 ശതമാനം മഴക്കുറവുണ്ടായി. 282.4 മിമീ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 126.8 മിമീ മഴ മാത്രമാണ് ലഭിച്ചത്.

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം സാധാരണ നിലയിലെന്ന് ഐഎംഡി കണക്കുകൾ. ജൂൺ ഒന്ന് മുതൽ ജൂൺ 16വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ ആലപ്പുഴയിൽ മാത്രം അധിക മഴ ലഭിച്ചു. മറ്റ് ജില്ലകളിൽ സാധാരണ നിലയിലാണ് മഴ പെയ്തത്. അതേസമയം ലക്ഷദ്വീപിൽ മഴക്കുറവ് രേഖപ്പെടുത്തി. 320 മില്ലി മീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിൽ 290 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോടാണ്. 465.1 മിമീ മഴ ജില്ലയിൽ ലഭിച്ചു. ഇടുക്കി, വയനാട് മലപ്പുറം ജില്ലകളിലാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വയനാട് 55 ശതമാനം മഴക്കുറവുണ്ടായി. 282.4 മിമീ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 126.8 മിമീ മഴ മാത്രമാണ് ലഭിച്ചത്. മലപ്പുറത്ത് 23 ശതമാനവും ഇടുക്കിയിൽ 29 ശതമാനവും മഴ കുറഞ്ഞു. അതേസമയം, 309 മിമീ പെയ്യേണ്ട ആലപ്പുഴയിൽ ഇതുവരെ 375.9 മിമീ മഴ പെയ്തു. ഇറി​ഗേഷൻ വകുപ്പിന്റെ കണക്കനുസരിച്ച് മെയ് 24 മുതൽ ജൂൺ 16വരെ കേരളത്തിൽ 861.6 മില്ലി മീറ്റർ മഴ ലഭിച്ചു. 1335.9 മിമീ ലഭിച്ച കാസർകോടാണ് മുന്നിൽ.