ആശുപത്രിയിൽ പോയി മടങ്ങിയ അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം. നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ഷംലയും മകൻ സാലുവും  പറയുന്നു. കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു. വാഹനം അടിച്ചു തകർത്തു. സാലുവിന്റെ കൈയിൽ വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. മർദന ശേഷം അമ്മയേയും മകനേയും കള്ളക്കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചു

കൊല്ലം: പരവൂരിലെ സദാചാര പൊലീസ് ആക്രമണക്കേസിൽ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പരവൂർ ബീച്ചിൽ നടന്ന ആക്രമണത്തിനു പിന്നിൽ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ ഒളിവിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആശുപത്രിയിൽ പോയി മടങ്ങിയ അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം. നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ഷംലയും മകൻ സാലുവും പറയുന്നു. കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു. വാഹനം അടിച്ചു തകർത്തു. സാലുവിന്റെ കൈയിൽ വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. മർദന ശേഷം അമ്മയേയും മകനേയും കള്ളക്കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചു

തിങ്കളാഴ്ച വൈകിട്ടായിരുന്നു ആക്രമണം നടന്നത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona