കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതിയതായി 13 കണ്ടെയിന്‍മെന്‍റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ ഈസ്റ്റ്ഹില്‍, ചെറുവണ്ണൂര്‍ വെസ്റ്റ്, പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി, കല്ലോട് നോര്‍ത്ത്, പനങ്ങാട് പ‍ഞ്ചായത്തിലെ കരയതൊടി, അറപ്പീടിക, ഉണ്ണികുളം പഞ്ചായത്തിലെ നെരോത്ത്, കീഴരിയൂര‍് പഞ്ചായത്തിലെ തട്ടംവെളളിപൊയില്‍, ഫറോക്ക് മുനിസിപ്പാലിറ്റിയിലെ പുറ്റെക്കാട്, നരിപ്പറ്റ പഞ്ചായത്തിലെ ചെവിട്ടുപാറ, കുരുവട്ടൂര്‍ പഞ്ചായത്തിലെ പുല്ലാളൂര്‍, കുറ്റ്യാടി പഞ്ചായത്തിലെ കൂരാറ, കുന്ദമംഗലം പഞ്ചായത്തിലെ കുന്ദമംഗലം ഈസ്റ്റ് എന്നിവയാണിവ.

കൊച്ചി കോർപ്പറേഷനിലെ ഒന്ന് മുതൽ 28 വരെയുള്ള വാർഡുകളും കണ്ടെയിന്‍മെന്‍റ് സോണാകും. ചെല്ലാനം ക്ലസ്റ്ററിനോട് ചേർന്നുളള മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി ഭാഗങ്ങളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണിത്.