Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണങ്ങള്‍; നിയന്ത്രിത മേഖലകളിൽ ഹോം ഫുഡ് ഡെലിവറി നിരോധിച്ചു

പൂന്തുറ സ്വദേശിയായ 66 കാരന് രോഗം സ്ഥിരീകരിച്ചത് ഗുരുതരമാണെന്ന് തിരുവനന്തപുരം മേയര്‍. ഇയാള്‍ക്ക് യാതൊരുവിധ യാത്ര പശ്ചാത്തലവുമില്ല.

more covid restrictions in thiruvananthapuram
Author
Thiruvananthapuram, First Published Jul 4, 2020, 8:25 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നിയന്ത്രിത മേഖലകളിൽ ഭക്ഷണത്തിന്റെ ഹോം ഡെലിവറി നിരോധിച്ചു. ന​ഗരത്തില്‍ ക്യാഷ് ഓണ്‍ ഡെലിവറിയും പാടില്ലെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാർ നിര്‍ദ്ദേശിച്ചു. അതേമയം, പൂന്തുറ കേന്ദ്രീകരിച്ച് കണ്ട്രോൾ റൂം തുറക്കും.

തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ച നാല് പേരും നഗരത്തിൽ നിന്നുള്ളവരാണ്. പൂന്തുറ സ്വദേശിയായ 66 കാരന് രോഗം സ്ഥിരീകരിച്ചത് ഗുരുതരമാണെന്ന് തിരുവനന്തപുരം മേയര്‍ പറഞ്ഞു. ഇയാള്‍ക്ക് യാതൊരുവിധ യാത്ര പശ്ചാത്തലവുമില്ല. എന്നാല്‍, സൊമാറ്റോ ഡെലിവറി ബോയിക്ക് ഹോം ക്വാറന്‍റീനില്‍ കഴിയുന്നവരില്‍ നിന്നാവാം രോഗം ബാധിച്ചത് എന്നാണ് കരുതുന്നത്. ഹോം ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്ക് ഇയാള്‍  ഭക്ഷണം എത്തിച്ച് നൽകിയിരുന്നു എന്ന് മേയര്‍ പറഞ്ഞു.

Also Read: തലസ്ഥാനത്ത് സൊമാറ്റോ ജീവനക്കാരനും മെഡിക്കൽ റെപ്പിനും മത്സ്യമാർക്കറ്റിലെ തൊഴിലാളിക്കും കൊവിഡ്

നിലവിൽ നഗരത്തിലെ 12 മേഖലകൾ കണ്ടന്‍മെന്റ് സോണുകളാണ്. നിയന്ത്രിത മേഖലകളിൽ ഹോം ഡെലിവറി പാടില്ലെന്ന് മേയര്‍ നിര്‍ദ്ദേശിച്ചു. നഗരത്തിൽ ക്യാഷ് ഓണ്‍ ഡെലിവറിയും പാടില്ല. ട്രിപ്പിൾ ലോക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൂന്തുറ സർക്കിൾ കേന്ദ്രീകരിച്ചുള്ള കണ്ട്രോൾ റൂം നാളെ പ്രവർത്തനം തുടങ്ങുമെന്നും മേയര്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios