പൊലീസ് ആസ്ഥാനത്ത് ഗേറ്റിൽ നിൽക്കുന്ന രണ്ട് ബോംബ് സ്ക്വാഡ് അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആറ്റിങ്ങലിലെ ഒന്‍പത് ഫയര്‍ഫോഴ്‍സ് ഉദ്യോഗസ്ഥരും രോഗബാധിതരായി.  

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൂടുതല്‍ പൊലീസുകാര്‍ക്കും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തുമ്പ പോലീസ് സ്റ്റേഷനിൽ പുതിയതായി ആറ് പൊലീസുകാര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ കൊവിഡ് ബാധിതരായവരുടെഎണ്ണം പതിനേഴായി. പൊലീസ് ആസ്ഥാനത്ത് ഗേറ്റിൽ നിൽക്കുന്ന രണ്ട് ബോംബ് സ്ക്വാഡ് അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആറ്റിങ്ങലിലെ ഒന്‍പത് ഫയര്‍ഫോഴ്‍സ് ഉദ്യോഗസ്ഥരും രോഗബാധിതരായി. 

അതേസമയം കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ പോസിറ്റീവായത്. നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടയ്ക്കും. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളിൽ തന്നെ ചികിൽസിക്കും.