Asianet News MalayalamAsianet News Malayalam

കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം; കൂടുതല്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍, ഇന്ന് അടിയന്തര കൗണ്‍സില്‍ യോഗം

കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച്ച മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1560 പേര്‍ക്കാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 21.20 ശതമാനമാണ്. രോഗ വ്യാപനം ഏറ്റവും കൂടുതല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ്. 

more vaccination centers in kozhikode
Author
Kozhikode, First Published Apr 17, 2021, 9:00 AM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ന് അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചു. ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച്ച മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1560 പേര്‍ക്കാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 21.20 ശതമാനമാണ്. രോഗ വ്യാപനം ഏറ്റവും കൂടുതല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ്. കോര്‍പ്പറേഷനില്‍ മാത്രം ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്‍‍മെന്‍റ് സോണുകളാക്കി. ജില്ലയില്‍ വെള്ളിയാഴ്ച മാത്രം കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കിയത് 37 വാര്‍ഡുകളാണ്. ഇവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ പൊതു-സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനായി ഇന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേരും. നഗരസഭാ പരിധിയിലെ എല്ലാ സ്ഥാപനങ്ങളിലും 15 ദിവസത്തിലൊരിക്കല്‍ കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഞായറാഴ്ച കോര്‍പ്പറേഷന്‍ പരിധിയില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് രോഗ വര്‍ധനവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കൂടുതല്‍ കര്‍ശന നപടികളിലേക്കും നിയന്ത്രണങ്ങളിലേക്കും പോകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

Follow Us:
Download App:
  • android
  • ios