കൊല്ലം: പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷം ക്രൈംബ്രാഞ്ചിന് കൈമാറിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുല്ലപ്പള്ളി ആവ‍ർത്തിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി തല സ‌‌ർവ്വകക്ഷിയോ​ഗം വിളിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ശരത്ലാലിന്‍റെയും കൃപേഷിന്‍റെയും കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാണ് തുടക്കം മുതൽ കോൺഗ്രസ് ആവശ്യപ്പെടുന്നത്. വിഷയത്തിൽ കാസർകോട് ജില്ലാ കോൺഗ്രസ് നേതൃത്വം നടത്തുന്ന 48 മണിക്കൂർ ഉപവാസം തുടരുകയാണ്. കാസർകോട് ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിലിന്‍റ് നേതൃത്വത്തിലാണ് ഉപവാസം.