തിരുവനന്തപുരം: ശബരിമലയിലേക്ക് തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ യുവതികൾ സന്ദര്‍ശനത്തിന് എത്തിയത് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തൃപ്തി ദേശായിയുടെ ചരിത്രം പരിശോധിക്കണം .കഴിഞ്ഞകാല നിലപാടുകളും രാഷ്ട്രീയ ബന്ധവും പരിശോധിക്കണം. ആക്റ്റിവിസം നടത്താനാണെങ്കിൽ മറ്റെന്തെല്ലാം വേദികളുണ്ടായിട്ടും  ശബരിമലയിൽ പോയി നാടകം നടത്തേണ്ട കാര്യം ഇല്ല. സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമമെന്നും ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും  കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു. 

ആര്എസ്എസും സിപിഎമ്മുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സന്ദര്‍ശനത്തിന് പിന്നിലെന്നും കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു. ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. തൃപ്തി ദേശായിക്കും സംഘത്തിനും ഒപ്പം ശബരിമല സന്ദര്‍ശനത്തിന് തയ്യാറായി എത്തുന്നതിന് മുമ്പ് ബിന്ദു അമ്മിണി സെക്രട്ടേറിയറ്റിലെത്തി മന്ത്രി എക ബാലനെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അത് എന്തിനെന്ന് വ്യക്തമാക്കാൻ മന്ത്രി തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു