കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയത ഉപയോഗിക്കുന്നത് എൽഡിഎഫാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ചാണ്ടി ഉമ്മന്റെ പ്രസ്താവന തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ പ്രതികരിക്കാനില്ല. വ൪ഗീയത തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് എൽഡിഎഫാണ്. ഇത് അംഗീകരിക്കാനാവില്ല. കളമശ്ശേരി സീറ്റിൽ ഇബ്രാഹി൦ കുഞ്ഞിനെ മത്സരിപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് മുസ്ലീം ലീഗാണ്. അവരുടെ പാർട്ടി കാര്യത്തിൽ ഇടപെടാനില്ല. സീറ്റ് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെപ്പറ്റി അഭിപ്രായമീല്ലെന്നും അദ്ദേഹം  പറഞ്ഞു.