പെരിഞ്ഞനത്ത് സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ചാണ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചത്. വാണിയം പാറയിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞാണ് രണ്ടാമത്തെ അപകടം.
തൃശ്ശൂർ: തൃശ്ശൂരിൽ ഇന്ന് പുലർച്ചെയുണ്ടായ രണ്ട് വാഹനപകടങ്ങളിലായി നാല് പേർക്ക് ജീവൻ നഷ്ടമായി. പെരിഞ്ഞനത്ത് സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ചാണ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചത്. ആലുവ സ്വദേശികളായ പയ്യേപ്പുള്ളി വീട്ടിൽ അജീഷിന്റെ മകൻ ശ്രീമോൻ (15), ദിൽജിത്ത് (20) എന്നിവരാണ് അപകടത്തിൽ പെട്ടത്.
പെരിഞ്ഞനം പഞ്ചായത്തോഫീസിന് സമീപം ദേശീയ പാതയിൽ പുലർച്ചെ 2.40നാണ് അപകടം നടന്നത്. പരിക്ക് പറ്റി റോഡിൽ കിടക്കുന്നത് കണ്ട് അപകടത്തില്‍പ്പെട്ടവരെ യാത്രക്കാര്‍ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
വാണിയം പാറയിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞാണ് രണ്ടാമത്തെ അപകടം. അപകടത്തില്‍ ആലുവ സ്വദേശിയായ ഷീലയും ഭർത്താവ് ടെന്നി ജോർജ്ജുമാണ് മരിച്ചത്.
Last Updated 30, Nov 2019, 1:07 PM IST