Asianet News MalayalamAsianet News Malayalam

ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്നുണ്ടായേക്കും

യുവതിയുടെ അഭിഭാഷകൻ ഹാജരാക്കിയ തെളിവുകൾക്ക് പ്രതിഭാഗം ഇന്ന് കോടതിയിൽ മറുപടി നൽകും. ബിനോയിക്ക് മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ഉടൻ അറസ്റ്റിലേക്ക് കടക്കാനാണ് മുംബൈ പൊലീസിന്റെ നീക്കം. 

mumbai court to decide on binoy kodiyeri s anticipatory bail today
Author
Mumbai, First Published Jul 2, 2019, 6:02 AM IST

മുംബൈ: പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിൽ ഉത്തരവ് ഇന്നുണ്ടായേക്കും. യുവതിയുടെ അഭിഭാഷകൻ ഹാജരാക്കിയ തെളിവുകൾക്ക് പ്രതിഭാഗം ഇന്ന് കോടതിയിൽ മറുപടി നൽകും. 

ബിനോയ് സ്വന്തം ഇ-മെയിലിൽ നിന്നും അയച്ചുകൊടുത്ത വിമാന ടിക്കറ്റും വിസയും ഉപയോഗിച്ച് യുവതിയും കുഞ്ഞും ദുബായ് സന്ദർശിച്ച് മടങ്ങിയത് തെളിയിക്കുന്ന പാസ്പോർട്ട് രേഖകളാണ് യുവതി ഇന്നലെ  കോടതിയിൽ ഹാജരാക്കിയത്. ബിനോയ്ക്കെതിരെ ദുബായിയിൽ ക്രിമിനൽ കേസുള്ളതും യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങൾക്കാണ് വിശദമായ മറുപടി  പ്രതിഭാഗം ഇന്ന് മൂന്ന് മണിക്ക് നൽകുക. 

Also Read: ബിനോയ് കോടിയേരിയുടെ അറസ്റ്റ് ഇന്ന് വരെ കോടതി തടഞ്ഞു

ഇരുവിഭാഗത്തിന്‍റെയും വാദവും സമർപ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് മുൻകൂർ ജാമ്യഹർജിയിൽ വിധി പറയുക. ബിനോയിക്ക് മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ഉടൻ അറസ്റ്റിലേക്ക് കടക്കാനാണ് മുംബൈ പൊലീസിന്റെ നീക്കം. എന്നാൽ, മുൻകൂർ ജാമ്യം ലഭിച്ചാൽ മാത്രം കേസുമായി സഹകരിക്കാമെന്ന നിലപാടിലാണ് ബിനോയ് ഉള്ളതെന്നാണ് അറിയുന്നത്.

Follow Us:
Download App:
  • android
  • ios